ഇ-മെയില്‍ വിവാദം: ബിജു സലീമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവനന്തപുരം ഹൈടെക് എസ് ഐ ബിജു സലീമിനെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം സി ജെ എം കോടതിയുടേതാണ് ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ് ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. മതവികാരം ഇളക്കിവിട്ട് സ്പര്ദ്ധവളര്ത്താല് ശ്രമിച്ചു. ഒരു വാരികയ്ക്കും ഒരു ദൃശ്യമാധ്യമത്തിനും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്കി തുടങ്ങിയ ആരോപണങ്ങളാണ് ബിജു സലീമിനെതിരെയുള്ലത്.
ശനിയാഴ്ചയാണ് ബിജു ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്ന് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യ്തിരുന്നു. ബിജു സലീമിന് ചില മത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.