ഇ-മെയില്‍ വിവാദം: അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 25 ജനുവരി 2012 (14:45 IST)
PRO
PRO
ഇ-മെയില്‍ വിവാദത്തില്‍ അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എസ് പി ഗൗരിസഞ്ജയ്കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും. ഇതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് ഹൈടെക് സെല്ലിലെ സബ് ഇന്‍സ്പെടറെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാധ്യമങ്ങള്‍ക്ക് കൃത്രിമമായി രേഖകള്‍ ഉണ്ടാക്കി നല്‍കിയെന്ന് ആരോപിച്ചാണ് ഹൈടെക് സെല്‍ സബ് ഇന്‍സ്പെക്ടര്‍ എസ് ബിജുവിനെ സസ്പെന്‍ഡ് ചെയ്തത്. ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന രഹസ്യ രേഖ പുറത്തായത് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.