ഇ ടിയുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെ: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്|
WEBDUNIA|
Last Modified വ്യാഴം, 26 ജനുവരി 2012 (11:41 IST)
PRO
PRO
മുസ്ലീംലീഗിന് ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഈ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇ ടിയുടെ പ്രസ്താവനയ്ക്ക് ഇ-മെയില്‍ വിവാദവുമായി ബന്ധമില്ല. ഇ-മെയില്‍ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹം പ്രകടിപ്പിച്ചത് ത്യാഗമനോഭാവം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗിന് ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന് നേരത്തെ ഇ ടി മുഹമ്മദ് ബഷീര്‍ പ്രസ്താവന നടത്തിയിരുന്നു. രണ്ട് ജനറല്‍ സെക്രട്ടറിമാരുള്ള ലീഗിന്റെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറിയാണ് ഇ ടി മുഹമ്മദ് ബഷീര്‍. എം പി എന്ന നിലയില്‍ തനിക്ക് ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നും രണ്ട് കാര്യങ്ങളും തനിക്ക് ഒന്നിച്ച് കൊണ്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ പി എ മജീദാണ് ലീഗിന്റെ മറ്റൊരു ജനറല്‍ സെക്രട്ടറി.