ഇന്നും സഭയില്‍ പ്രതിപക്ഷബഹളം, സഭയ്ക്കു മുന്നില്‍ ധര്‍ണ
തിരുവനന്തപുരം|
WEBDUNIA|
PRO
പന്ത്രണ്ടാം നിയമസഭയുടെ അവസാനദിനത്തിലും നിയമസഭ പ്രതിപക്ഷബഹളത്താല് പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം തന്നെയാണ് മൂന്നാംദിവസവും സഭയെ പ്രക്ഷുബ്ധമാക്കിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചര്‍ച്ചയില്ലാതെയാണ് ബില്ലുകള്‍ പാസാക്കിയത്. തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
ചോദ്യോത്തരവേള പൂര്‍ത്തിയായ ഉടന്‍ കല്ലുവാതുക്കല്‍ മദ്യദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്കി. എന്നാല്‍, 07-02-2011 ന് പ്രതിപക്ഷം ഈ അടിയന്തിരപ്രമേയം അവതരിപ്പിച്ചതാണെന്നും അതിനാല്‍ ഒരേവിഷയത്തില്‍ വീണ്ടും അടിയന്തിരപ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കര്‍ അടിയന്തിരപ്രമേയത്തിനും സബ്മിഷനും നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.
തുടര്‍ന്ന്, സഭയില്‍ നിന്ന് ബഹളത്തോടെ പുറത്തേക്കിറങ്ങിയ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നടങ്കം സഭാകവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. ഇതിനിടെ സഭയില്‍ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിള്ളയ്ക്ക് പിന്നാലെ മറ്റ് യു ഡി എഫ് നേതാക്കളും ജയിലിലാകുമോ എന്ന് ഭയക്കുന്നതായി പറഞ്ഞു. പാമോലിന്‍ കേസില്‍ പ്രതിയാകുമെന്ന് ഭയക്കുന്നവരാണ് സഭയിലെ ബഹളത്തിനു പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സഭയ്ക്ക് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട നേതാക്കള്‍ ആരോപണങ്ങളില്‍ ഉറച്ചു നിന്നു. മുഖ്യമന്ത്രിയുടെ മകന് നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.