ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള മാധ്യമങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്; അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പ്രാബല്യത്തില്‍

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Newspaper Ban, Indian Coffe House, ഇന്ത്യന്‍ കോഫി ഹൗസ്, ദേശാഭിമാനി
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 19 മെയ് 2017 (09:49 IST)
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ദേശാഭിമാനി ഒഴികെയുളള മാധ്യമങ്ങള്‍ക്ക് മറ്റ് മാധ്യമങ്ങളൊന്നുംതന്നെ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും
അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം സിപിഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനേജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ് എത്തിയിരിക്കുന്നത്. ഇതില്‍ പേരെടുത്ത് പറഞ്ഞാണ് മറ്റു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊളളുന്നത്. സിഐടിയുവിന്റെ ആവശ്യമനുസരിച്ച് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററാണ് നിലവില്‍ കോഫിഹൗസിന്റെ ഭരണം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :