ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ സൗഹൃദ മത്സരമെന്ന് ആന്റണി രാജു; അപ്രസക്തമെന്ന് മാണി

തിരുവനന്തപുരം | WEBDUNIA|
PRO
PRO
ഇടുക്കി സീറ്റ്‌ ലഭിച്ചില്ലെങ്കില്‍ ഫ്രാ‍ന്‍സിസ്‌ ജോര്‍ജിനെ സ്‌ഥാനാര്‍ത്ഥിയാക്കി സൗഹൃദ മത്സരത്തിലേയ്‌ക്ക് നീങ്ങുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റണി രാജു. പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രതികരണമാണ്‌ ഉണ്ടാകുന്നതെന്നും ആന്റണി രാജു വ്യക്‌തമാക്കി.

കേരളാ കോണ്‍ഗ്രസിന്‌ അര്‍ഹതപ്പെട്ടതാണ്‌ ഇടുക്കി സീറ്റ്‌. അതുകൊണ്ടുതന്നെ ഇടുക്കി സീറ്റ്‌ കിട്ടിയില്ലെങ്കില്‍ 1996 ല്‍ കടുത്തുരുത്തിയില്‍ സംഭവിച്ചത്‌ ഇടുക്കിയില്‍ ആവര്‍ത്തിക്കുമെന്നും ആന്റണി രാജു വ്യക്‌തമാക്കി. യുഡിഎഫില്‍ സൗഹൃദ മത്സരം എന്നത്‌ പുതിയ ഒന്നല്ല. മുന്‍പും സൗഹൃദ മത്സരം ഉണ്ടായിട്ടുണ്ട്‌. ഒന്നാം സീറ്റ്‌ എന്നൊന്നില്ലെന്നും രണ്ട്‌ സീറ്റുകളുടെ കാര്യത്തിലും കേരളാ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടാണെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുന്നണി സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള മത്സരത്തിനേ പാര്‍ട്ടിയുള്ളൂ എന്നും മറിച്ചുള്ളതെല്ലാം അപ്രസക്‌തമാണെന്നും കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെഎം മാണി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :