ഇടുക്കി|
സജിത്ത്|
Last Modified ചൊവ്വ, 19 സെപ്റ്റംബര്‍ 2017 (17:19 IST)
ഇടുക്കിയില്‍ ഇക്കഴിഞ്ഞ ചതയദിനത്തില്‍ നടന്ന വിവാദമായ ലൈവ് സെക്സ് വീഡിയോയിലെ ഇരയായ വീട്ടമ്മയെ വിവാഹം കഴിച്ച് തലയൂരാന്‍ പ്രതിയായ ലിനു (23) ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
ഹോട്ടല്‍ ജീവനക്കാരനായ ലിനുവും അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ഫേസ്ബുക്ക് ലൈവിലൂടെയാണ് പുറത്ത് വന്നത്.
സംഭവം പുറത്തറിഞ്ഞതിനെതുടര്‍ന്ന് വീട്ടമ്മ ലിനുവിനെതിരെ പരാതി നല്കി. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ലിനു ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. റിമാന്‍ഡില്‍ കിടന്നു കൊണ്ടാണ് വീട്ടമ്മയെ വിവാഹം കഴിച്ച് കേസില്‍ നിന്ന് തലയൂരാന്‍ ഇയാള്‍ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതിനിടെ അറസ്റ്റിലായ ലിനു മറ്റ് സ്ത്രീകളേയും ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അക്കാര്യം അയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ലൈംഗിക ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്താല്‍ പണം ലഭിക്കുന്ന വെബ്സൈറ്റിന് വേണ്ടിയാണ് ഇയാള്‍ മറ്റ് യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പറയുന്നു.