ക്ഷണിച്ചാല്‍ വരാത്തതിനാലാണ് ഇടതുമുന്നണി നേതാക്കളെ പെരുന്നയിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിളിച്ചാല്‍ വരുന്നവരെ മാത്രമെ എന്‍ എസ് എസിന്റെ പരിപാടികളിലേക്ക് ക്ഷണിക്കുകയുള്ളു എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മന്നം ജയന്തിയുടെ ഭാഗമായി പെരുന്നയില്‍ സംഘടിപ്പിച്ച അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുകുമാരന്‍ നായര്‍.
ഇടത് നേതാക്കള്‍ പെരുന്നയില്‍ എത്തിയാല്‍ എയ്ഡ്സ് ബാധിച്ചവരേ പോലെയാണ് പെരുമാറുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനേയും സ്പീക്കറായിരിക്കെ എം വിജയകുമാറിനേയും എന്‍ എസ് എസ് ചടങ്ങില്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരെ തടയുന്ന എന്തോ ശക്തിയുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍ എസ് എസില്‍ കയറിയാല്‍ സെക്യുലര്‍ മുഖം പോകുമെന്നാണ് ചിലര്‍ക്ക് പേടിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
എന്‍ എസ് എസിന്റെ മനസറിയുന്നവര്ക്കെ ഭരണത്തിലെത്താന്‍ കഴിയു. വിദ്യാഭ്യാസ വകുപ്പ് ലീഗ് ഉള്‍പ്പടെ ഒരുകക്ഷിക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.