ഇടക്കൊച്ചി സ്റ്റേഡിയത്തിനെതിരെ ജയറാം രമേശ്

തിരുവനന്തപുരം| WEBDUNIA|
ഇടക്കൊച്ചിയിലെ നിര്‍ദ്ദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയത്തിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ്. തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനംമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കണ്ടല്‍ച്ചെടികള്‍ കൊണ്ട് സമൃദ്ധമായ സ്ഥലത്ത് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് എല്ലാ പാര്‍ട്ടികളും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ക്രിക്കറ്റാണോ കണ്ടല്‍ച്ചെടികളാണോ പ്രധാനപ്പെട്ടതെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ടല്‍കാടുകളുടെ സംരക്ഷണം കനത്ത വെല്ലുവിളിയാണ്. പരിസ്ഥിതിയുടെ കവചങ്ങളാണ് കണ്ടല്‍ക്കാടുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇവ വ്യാപകമാണ്. എന്നാല്‍ അടുത്ത കാലങ്ങളിലായി നടന്നു കാണുന്ന കണ്ടല്‍ക്കാടുകളുടെ നശീകരണം ആശങ്കാജനകമാണ്. വനനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി ഐ പി എല്‍ ടീം നിലവില്‍വന്ന സാഹചര്യത്തിലായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം പദ്ധതിക്ക് ശ്രമം തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :