വഴിവിട്ട് 35 ലക്ഷം രൂപ അനുവദിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ വി.എസിന്റെ മകള്‍ വി.വി. ആശയയച്ച വക്കീല്‍ നോട്ടീസിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് മെട്രോവാര്‍ത്ത നിലപാട് വീണ്ടും കര്‍ക്കശമാക്കി.
പത്രം ഉയര്‍ത്തിയിരിക്കുന്ന ധാര്‍മിക പ്രശ്നത്തില്‍ ഒരു വിശദീകരണവും നല്കാന് വക്കീല്‍ നോട്ടീസില്‍ ആശയുടെ വക്കീല്‍ നോട്ടീസിന് കഴിഞ്ഞിട്ടില്ലെന്നാണ് മെട്രോവാര്‍ത്ത പറയുന്നത്. ആശ അയച്ച വക്കീല്‍ നോട്ടീസിന്റെ പൂര്‍ണരൂപം മെട്രോവാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഈ നോട്ടീസ് കിട്ടി മൂന്നു ദിവസത്തിനകം പത്രത്തിന്റെ മുന്‍പേജില്‍ പ്രാധാന്യത്തോടുകൂടി തിരുത്ത് പ്രസിദ്ധീകരിച്ച് വിവരം അറിയിക്കണമെന്നും അല്ലാത്തപക്ഷം, 50 ലക്ഷംരൂപ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്പ്പെടെ സിവില്‍/കിമിനല്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
മെട്രോവാര്ത്തയ്ക്കെതിരെ ആശ വക്കീല്‍ നോട്ടീസ് അയച്ചു എന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്ട്ടുചെയ്തയുടനെ ‘വക്കീല്‍ നോട്ടീസിന് സ്വാഗതം’ എന്ന പേരിലൊരു എഡിറ്റോറിയല്‍ പത്രം പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ എന്ന പരിഗണ ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ തുക അനുവദിക്കുമായിരുന്നോ എന്ന വലിയചോദ്യം സമൂഹത്തിനു മുന്നിലുണ്ടെന്നും അതാണു പത്രം ഉയര്‍ത്തിപ്പിടിക്കുന്നതും മെട്രോവാര്‍ത്ത എഴുതുന്നു.