ആറന്മുള വിമാനത്താവളം: നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള നിരോധനം തുടരും
ചെന്നൈ|
WEBDUNIA|
PRO
PRO
ആറന്മുളയില്‍ വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള നിരോധനം തുടരും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഈ മാസം 31നകം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കെജിഎസ് ഗ്രൂപ്പും മറുപടി നല്‍കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. ഈ മാസം 31ന് കേസ് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് എം ചൊക്കലിംഗം, വിദഗ്ധസമിതി അംഗം ആര്‍ നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ വിമാനത്താവള നിര്‍മ്മാണത്തിനെതിരെ പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാണിച്ച് ആറന്‍മുള പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കുമ്മനം രാജശേഖരന്‍ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ വാദത്തെ സാധൂകരിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് അന്ന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ആറന്‍മുള വിമാനത്താവളം ക്ഷേത്രാചാരങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കുമ്മനം രാജശേഖരന്‍ ട്രിബ്യൂണലിനെ സമീപിച്ചത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി 2015ല്‍ ആറന്‍മുള വിമാനത്താവളത്തില്‍ നിന്നും ആദ്യവിമാനം പറത്താനായിരുന്നു സംരഭകരായ കെജിഎസിന്റെ ശ്രമം. വിമാനത്താവള നിര്‍മ്മാണത്തിനുള്ള എല്ലാ ഭരണാനുമതിയും കെജിഎസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും നേടിയെടുത്തിരുന്നു. ഇതിനിടയില്‍ വന്ന ചെന്നൈ ട്രിബ്യൂണലിന്റെ ഈ നിര്‍ദേശം കെജിഎസിന് തിരിച്ചടിയായിരിക്കുകയാണ്.