ആറന്മുള ഉത്തൃട്ടാതി ജലമേളയില്‍ മല്‍സര വള്ളംകളി ഇല്ല
പത്തനംതിട്ട|
WEBDUNIA|
PRO
PRO
ആറന്മുള ഉത്തൃട്ടാതി ജലമേളയില്‍ മല്‍സര വള്ളംകളി ഇല്ല. ഇന്നലെ വൈകിട്ട് ചേര്‍ന്ന പള്ളിയോട സേവാസംഘം ഭരണ സമിതിയാണ് മല്‍സര വള്ളംകളി ഒഴിവാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നിലപാട് വ്യക്തമല്ലെന്നും അതിനാല്‍ മല്‍സര വള്ളംകളിയുമായി മുന്നോട്ടുപോകാന്‍ പ്രയാസമാണെന്നുമാണ് പള്ളിയോട സേവാ സംഘം പറയുന്നത്.
രാജ്യസഭാ ഉപാധ്യക്ഷനെയും എംപിയെയും എംഎല്‍എയെയും വള്ളംകളി ചടങ്ങിന് ക്ഷണിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ആറന്മുള വിമാനത്താവള വിരുദ്ധ സമരവുമായി ബന്ധപ്പെട്ടായിരുന്നു പ്രമേയം പാസാക്കിയത്.
വള്ളംകളിക്ക് വേണ്ട സര്‍ക്കാര്‍ നടപടികള്‍ പലതും ചെയ്യാത്തത് ജനപ്രതിനിധികളെ ഒഴിവാക്കാന്‍ തീരുമാനിച്ചതിനാലാണെന്ന് സംഘം ഭാരവാഹികളില്‍ ചിലര്‍ പറയുന്നു. പ്രമേയത്തെ തുടര്‍ന്ന് സംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ രാജിവച്ചിരുന്നു.
ഗവര്‍ണര്‍, സ്പീക്കര്‍ തുടങ്ങിയ അതിഥികള്‍ ജലമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. അതനുസരിച്ച് പരിപാടി ക്രമീകരിക്കുമെന്നും സംഘം സെക്രട്ടറി രതീഷ് ആര് മോഹന്പറഞ്ഞു.