ആറന്മുള: അനുമതി നല്‍കിയത് വിമാനത്താവളത്തിന് മാത്രമെന്ന് വിഎസ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവള പദ്ധതിക്ക് വേണ്ടി ഭൂമി നികത്താന്‍ താന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അനുമതി നല്‍കിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. വിമാനത്താവളത്തിന് മാത്രമാണ് താന്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ആണ് വി എസ് ഇക്കാര്യം അറിയിച്ചത്.
എംഎല്‍എ നല്കിയ അപേക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പത്തനംതിട്ട കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. മിനിറ്റ്സില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. അത് എങ്ങനെ ഭൂമി നികത്താനുള്ള ഉത്തരവാകും എന്നും വി എസ് ചോദിച്ചു.
ആറന്മുള വിമാനത്താവള പദ്ധതിയില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് മുന്‍ മന്ത്രിയും സിപി എം പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു.