ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 13 മെയ് 2015 (12:34 IST)
ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതി. ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. ഇത് വ്യക്തമാക്കി
ആന ഉടമകള്‍ക്കും മൃഗസംരക്ഷണ ബോര്‍ഡിനും നോട്ടീസ് അയയ്ക്കും.
ജൂണ്‍ 14ന് കേസ് വീണ്ടും പരിഗണിക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉത്സവക്കമ്മിറ്റികള്‍, ആന ഉടമകള്‍ എന്നിവര്‍ക്ക് ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുക്കാവുന്നതാണ്.