ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും വലിയ കൂട്ടുകാരായിരുന്നു: ദിലീപ്

Dileep, Pulser Suni, Actress, Lal, Nadirshah, Mammootty, Mohanlal, ദിലീപ്, പള്‍സര്‍ സുനി, നടി, ലാല്‍, നാദിര്‍ഷ, മമ്മൂട്ടി, ഇന്നസെന്‍റ്, മോഹന്‍ലാല്‍
ചെന്നൈ| BIJU| Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (20:51 IST)
ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും വലിയ ഫ്രണ്ടസ് ആയിരുന്നു എന്ന് സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുണ്ടെന്ന് നടന്‍ ദിലീപ്. അവര്‍ ഒരുമിച്ച് ഗോവയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും വലിയ കൂട്ടുകാരായിരുന്നു എന്നും ലാല്‍ പറഞ്ഞതായാണ് ദിലീപ് വെളിപ്പെടുത്തിയത്. നമ്മള്‍ ആരൊക്കെയായി കൂട്ടുകൂടണമെന്ന് എല്ലാവരും ചിന്തിക്കണമെന്നും താന്‍ ഇത്തരക്കാരുമായി കൂട്ടുകൂടുന്ന ആളല്ലെന്നും ദിലീപ് വ്യക്തമാക്കി.

റിപ്പോര്‍ട്ടന്‍ ചാനലിന്‍റെ എം വി നികേഷ്കുമാര്‍ ഷോയിലാണ് വികാരഭരിതനായി ദിലീപ് പ്രതികരിച്ചത്. ഈ കേസിന്‍റെ സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരുന്നതിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും ദിലീപ് പറഞ്ഞു. എനിക്ക് എന്‍റെ മകളുടെ മുമ്പിലും എന്നെ സ്നേഹിക്കുന്ന ജനങ്ങളുടെ മുമ്പിലും നിരപരാധിത്വം തെളിയിക്കണം. അതിനായി തുനിഞ്ഞിറങ്ങുകയാണ് ഞാന്‍. പൊലീസിനൊപ്പം ഏത് അന്വേഷണത്തിനും ഒപ്പം നില്‍ക്കുകയാണ് ഞാന്‍ - ദിലീപ് പറഞ്ഞു.

ഒരു ഗൂഢാലോചന നടക്കുന്നു എന്നത് ഉറപ്പാണ്. അത് എന്നെ തകര്‍ക്കാനായുള്ള ഗൂഢാലോചനയാണ്. ആരാണ് അതിനു പിന്നില്‍ എന്ന് എനിക്കറിയണം. ഞാന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം? അങ്ങനെ എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അവര്‍ നേരിട്ടുവന്ന് പറയട്ടെ. ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഞാന്‍ മാറിനില്‍ക്കാം. എനിക്ക് മടിയില്ല - ദിലീപ് വ്യക്തമാക്കി.

പള്‍സര്‍ സുനി എന്ന ഒരു ക്രിമിനല്‍ പറയുന്നത് എല്ലാവര്‍ക്കും വേദവാക്യമാകുന്നു. ഇത്രയും കാലമായി പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. എല്ലാവരും എന്‍റെ മേക്കിട്ടുകയറുകയാണ്. എന്‍റെ തലയിലേക്ക് ഇതിന്‍റെ ഉത്തരവാദിത്തം എടുത്തുവയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അതിനായി ഏത് അറ്റം വരെയും ഞാന്‍ പോകും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് കൊച്ചുകുഞ്ഞിന്‍റെയും മുന്നില്‍ മാപ്പുപറയുന്നയാളാണ് ഞാന്‍. ഞാന്‍ നിരപരാധിയാണ്. ഞാന്‍ തെറ്റുചെയ്തിട്ടില്ല - ദിലീപ് പറയുന്നു.

നടി ആക്രമിക്കപ്പെടുമെന്ന് ഞാന്‍ നേരത്തേ അറിഞ്ഞു എന്നാണ് ഒരു ആരോപണം. ഇക്കാര്യം നേരത്തേ അറിയാന്‍ ഞാന്‍ ജ്യോത്സനാണോ? എനിക്ക് മര്യാദയ്ക്ക് ജോലി ചെയ്യാന്‍ സമ്മതിക്കാതെ കുഴപ്പമുണ്ടാക്കുന്നു. നടിയെ പീഡിപ്പിച്ചതില്‍ ഗൂഡാലോചനയുണ്ടെങ്കില്‍ അതും പുറത്തുകൊണ്ടുവരണം. ഈ കേസ് മുങ്ങാന്‍ പടില്ല. എന്നെ സ്നേഹിക്കുന്ന എന്‍റെ ജനങ്ങള്‍ക്ക് മുന്നില്‍ എന്തിനാണ് ഒരു പുകമറ സൃഷ്ടിക്കുന്നത്? എന്നെ സ്നേഹിക്കുന്നവരില്‍ എനിക്ക് പിന്തുണ ഏറുകയാണ് - ദിലീപ് പ്രതികരിച്ചു.

ഈ പ്രമുഖ നടിയെ വലിയ താരമാക്കാന്‍ സഹായിച്ചത് ഞാനാണെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നീട് ഞാന്‍ എന്‍റെ വഴിക്കുപോയി, അവര്‍ അവരുടെ വഴിക്കുപോയി - എം വി നികേഷ്കുമാര്‍ ഷോയില്‍ ദിലീപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് ...

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ...