ആം‌ആദ്മി- കുറച്ചുകൂടി ‘മെച്ചപ്പെട്ട കോണ്‍ഗ്രസ്; കേരളത്തിലെ കോണ്‍ഗ്രസിന് സുധീരമായ നേതൃത്വം വേണമെന്ന് വി ടി ബല്‍‌റാം

കൊച്ചി| WEBDUNIA|
PRO
PRO
ആം ആദ്മി പാര്‍ട്ടി അവതരിപ്പിക്കുന്നത് കുറച്ച് കൂടി മെച്ചപ്പെട്ട കോണ്‍ഗ്രസ് ആശയമാണെന്ന് വി ടി ബല്‍‌റാം എം‌എല്‍‌എ. അവരുടെ ത്രിവര്‍ണ്ണപതാകയും നെഹ്രുത്തൊപ്പിയും ഗാന്ധിയന്‍ ലാളിത്യങ്ങളും ജനവികാരം മാനിച്ചുള്ള പ്രവര്‍ത്തനശൈലിയുമൊക്കെ സ്വാഭാവികമായും ആകര്‍ഷിക്കുന്നത് കോണ്‍ഗ്രസിനകത്തും രാഷ്ട്രീയത്തിലാകെയും നല്ല മാറ്റങ്ങളാഗ്രഹിക്കുന്ന പുതുതലമുറയേയാണെന്നും ബല്‍‌റാം ഫേസ്‌ബുക് കുറിപ്പില്‍ വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസിന് സുധീരമായ ഒരു നേതൃത്വമാണ് വേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസിന് ഇന്നാവശ്യം വിശ്വാസ്യതയുള്ള, ജനകീയ പ്രതിച്ഛായയുള്ള, സുധീരമായ ഒരു നേതൃത്വമാണെന്നും ബല്‍‌റാം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയരംഗത്ത് ഇന്ന് കാണപ്പെടുന്ന ആത്മാര്‍ത്ഥതയില്ലാത്ത സമരനാട്യങ്ങളും അതിനുശേഷം നേതൃതലത്തില്‍ സ്വാര്‍ത്ഥതാത്പര്യാര്‍ത്ഥം നടത്തപ്പെടുന്ന അവിശുദ്ധ ഒത്തുതീര്‍പ്പുകളും ജനകീയപ്രശ്‌നങ്ങളിലുള്ള നിസ്സംഗമനോഭാവവും ജാതിമതശക്തികളുടെ അനഭിലഷണീയമായ ഇടപെടലുകളും പണാധിപത്യവും ഗ്രൂപ്പിസവും നേതാക്കളുടെ അധികാര മോഹവും മാടമ്പി സ്വഭാവവുമൊക്കെ പുതിയ ഒരു തലമുറയെ സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇനിയും വൈകിയാല്‍ ഒരുപക്ഷേ കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്നത് നിസ്സഹായമായി കണ്ടുനില്‍ക്കേണ്ടി വന്നേക്കാമെന്നും ബല്‍റാം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :