അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് നടന് ജയറാം. അവാര്‍ഡ് നേടിയവരെ അഭിനന്ദിക്കുന്നു. മികച്ച ജൂറിയാണ് ഇത്തവണ പുരസ്കാരങ്ങള്‍ നിര്‍ണയിച്ചതെന്നും ജയറാം കൊച്ചിയില്‍ പ്രതികരിച്ചു.
ഫഹദിന് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്ന് പിതാവും സംവിധായകനുമായ ഫാസില്‍ പ്രതികരിച്ചു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ സുരാജ് വെഞ്ഞാറമൂടിന് സംസ്ഥാന അവാര്‍ഡ് കിട്ടാത്തതില്‍ നൊമ്പരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാരം അപ്രതീക്ഷിതമായിരുന്നെന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആന്‍ അഗസ്റ്റിന്. സംവിധായകന് ശ്യാമപ്രസാദിന് നന്ദി പറയുന്നു. അവാര്‍ഡ് തന്റെ പിതാവ് അഗസ്റ്റിന് സമര്‍പ്പിക്കുന്നെന്നും ആന്‍ അഗസ്റ്റിന് കൊച്ചിയില്‍ പറഞ്ഞു.