അവധിക്ക് ശേഷം തിരിച്ചെത്തിയ ജേക്കബ് തോമസ് ഇനി ഐഎംജി ഡയറക്‍ടര്‍; ഉത്തരവിറങ്ങി

ജേക്കബ് തോമസ് ഇനി ഐഎംജി ഡയറക്‍ടര്‍

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 19 ജൂണ്‍ 2017 (13:02 IST)
ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് രണ്ടര മാസത്തെ അവധിക്ക് പോയ ശേഷം ഇന്ന് സർവീസിൽ തിരിച്ചെത്തിയ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെ‍ന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടറായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അദ്ദേഹത്തിന് കൈമാറി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഐഎംജി ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്.

തനിക്ക് ഏത് പദവിയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് കത്ത് നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം അവധിക്ക് പോയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :