സിസ്റ്റര്‍ അഭയക്കേസില്‍ നാര്‍ക്കോ പരിശോധനയ്ക്ക് തന്നെ വിധേയമാക്കുന്നതിനെതിരെ മുന്‍ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിള്‍ നല്കിയ ഹര്‍ജി സി ജെ എം കോടതി ഇന്ന് പരിഗണിക്കും.
എന്നാല്‍, ഇതിനെ അഭയയുടെ പിതാവ് എതിര്‍ത്തിട്ടുണ്ട്. അനാരോഗ്യം കണക്കിലെടുത്ത് പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മൈക്കിള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പ്രതികളുടെ അനുമതി വാങ്ങേണ്ട കാര്യം ഇല്ലെന്ന് സുപ്രീം കോടതി വിധി ഉണ്ട്. ഇക്കാര്യം ഉന്നയിച്ചാണ്, അഭയയുടെ പിതാവിന്റെ അഭിഭാഷന് അഡ്വ എ എക്സ് വര്‍ഗീസ് എതിര്‍വാദം ഉന്നയിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ ഇന്ന് ഉത്തരവുണ്ടായേക്കും. കേസിന്റെ അന്വേഷണപുരോഗതി വിശദീകരിച്ച് സി ബി ഐ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.