അഭയ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍നിന്ന് ജസ്റ്റിസ് ആര്‍ ബസന്ത് പിമാറി. കേസ് ഡിവിഷന്‍ ബഞ്ചിനു റഫര്‍ ചെയ്തു.
രണ്ടു സിംഗിള്‍ ബഞ്ചുകള്‍ പരസ്പപര വിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ഇതു വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണു തീരുമാനമെന്ന് ജസ്റ്റിസ് ബസന്ത് അറിയിച്ചു.
അതേസമയം, ഒരു കേസില്‍ ഒരേ ബഞ്ചിലെ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യസമുണ്ടായാല്‍ മൂന്നാമതൊരു ബഞ്ചിന് കേസ് കൈ മാറുന്നതാണ് കീഴ്വഴക്കമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് കെ ജി ബാലകൃഷ്‌ണന്‍ ഇന്ന് പറഞ്ഞിരുന്നു.
അഭയ കേസിലെ ജാമ്യഹര്‍ജികളില്‍ വിധി പ്രഖ്യാപിച്ച ശേഷം ഹൈക്കോടതി ജസ്റ്റിസ് കെ ഹേമ വിധിയെ ന്യായീകരിച്ചു സംസാരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വിമര്‍ശനം.
പഴയ ഉത്തരവ് പ്രകാരം സിബിഐ കേസന്വേഷണം തുടരണം. ഏതു ഡിവിഷന്‍ ബഞ്ചാണ് ഇനി കേസിന്റെ മേല്‍നോട്ടം വഹിക്കേണ്ടതെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ ബി കോശി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.