അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി എറണാകുളം സി ജെ എം കോടതി ഇന്നു പരിഗണിക്കും.
അഭയകേസുമായി ബന്ധപ്പെട്ട് പ്രതികളെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഹര്‍ജി.
കേസിലെ മൂന്നു പ്രതികളില്‍ ഒരാളായ സിസ്റ്റര്‍ സെഫിയുടെ സഹോദരന് മാത്യുവാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
മാധ്യമങ്ങളുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയില്‍ സി ജെ എം കോടതി മാധ്യമങ്ങളുടെ വിശദീകരണം തേടിയിരുന്നു.