അഭയ കേസ്: പുതിയ കുറ്റപത്രം നല്‍കണം

തിരുവനന്തപുരം| WEBDUNIA|
PRO
കേസില്‍ രാസപരിശോധനാ ലാബിലെ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ കേസില്‍ പുതിയ കുറ്റപത്രം നല്‍കണമെന്ന് തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവിട്ടു. ലാബിലെ കെമിക്കല്‍ എക്‌സാമിനര്‍മാരായ ഗീത, എന്നിവര്‍ക്കെതിരെ നേരത്തെ നല്‍കിയ കുറ്റപത്രം അംഗീകരിക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

അന്വേഷണോദ്യോഗസ്ഥര്‍ തയാറാക്കിയ കരുതല്‍ കുറ്റപത്രം വായിച്ചുകേട്ടതിന് ശേഷമാണ്‌ ജഡ്ജി കമാല്‍പാഷ ഉത്തരവിട്ടത്‌. ഗീതയ്ക്കും ചിത്രയ്ക്കുമെതിരെ ഓരോ കുറ്റവും വേര്‍തിരിച്ച്‌ കുറ്റപത്രം തയാറാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സെപ്റ്റംബര്‍ 15ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

തങ്ങള്‍ക്കെതിരെയുള്ള കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗീതയും ചിത്രയും നല്‍കിയ ഹര്‍ജി സി ജെ എം കോടതി തള്ളുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :