അഭയകേസ്: മാധ്യമങ്ങള്‍ക്കെതിരായ കേസില്‍ ഇന്നു വാദം

കൊച്ചി| WEBDUNIA|
PRO
PRO
അഭയ കേസില്‍ പ്രതികളായ മൂന്നുപേരെയും നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത കേസില്‍ ഇന്നു വാദം ആരംഭിക്കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വാദം നടക്കുക.

അഭയകേസില്‍ പ്രതികളായ ഫാ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായി നാര്‍കോ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിന്റെ സി ഡികള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തത് വന്‍ വിവാദത്തിന് കാരണമായിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് നാര്‍കോ പരിശോധനാ ടേപ്പുകള്‍ സംപ്രേക്ഷണം ചെയ്യുന്നത് തടഞ്ഞത്.

നാര്‍കോ പരിശോധനാ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക് ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ സഹോദരനാണ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. ടെലിവിഷന്‍ ചാനലുകളും പത്രമാധ്യമങ്ങളും ഉള്‍പ്പെടെ പതിനെട്ടു സ്ഥാപനങ്ങള്‍ക്കെതിരെയാണ്‌ ഹര്‍ജി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :