സഹപാഠികളുടെ മുന്നില്‍ വച്ച് കോളജ് പ്രിന്‍സിപ്പലും പിതാവും അധിക്ഷേപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കൊല്ലം പാലത്തറ എന്‍.എസ് നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പ്രിജിനാണ് കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും താഴേയ്ക്ക് ചാടിയത്. ക്ലാസ് മുറിയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രിജിന്‍റെ പിതാവിനെ ഇന്ന് രാവിലെ കോളജ് അധികൃതര്‍ വിളിച്ച് വരുത്തിയിരുന്നു.
സഹപാഠികളുടെ മുന്നില്‍ വച്ച് പ്രിന്‍സിപ്പലും പിതാവും ഏറെ അധിക്ഷേപിച്ചതായും പറയുന്നു. പിതാവ് പ്രിജിനെ സഹപാഠികളുടെ മുന്നില്‍ വച്ച് കരണത്തടിച്ചതുകൊണ്ടാണ് പ്രകോപനം ഉണ്ടായതെന്ന് കോളജ് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്‍റെ അധിക്ഷേപം മൂലമാണ് പ്രിജിന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.