അടിച്ചുപൂസാ‍യി ബഹളം വച്ചു, ഡി ഐ ജി പിടിയില്‍

തിരുവനന്തപുരം| WEBDUNIA|
മദ്യപിച്ച് ട്രെയിനില്‍ ബഹളമുണ്ടാക്കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. പൊലീസ്‌ അക്കാദമി മുന്‍ ഡി ഐ ജിയും നിലവില്‍ ലീഗല്‍ മെട്രോളജി വകുപ്പ്‌ ഡയറക്ടറുമായ ഇ ജെ ജയരാജിനെയാണ് റയില്‍‌‌വെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജനശതാബ്ദി എക്സ്പ്രസിലാണ്‌ സംഭവമുണ്ടായത്. ഇയാള്‍ മദ്യപിച്ച് ബഹളം വയ്ക്കുകയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ട്രെയിന്‍ എറണാ‍കുളത്തെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

ട്രെയിനില്‍ ഒരാള്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഒരു ലാപ്ടോപ്പുമായി ഈ പൊലീസുദ്യോഗസ്ഥന്‍ കടന്നുകളയാന്‍ ശ്രമിച്ചതും നാടകീയമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. ഒടുവില്‍ പൊലീസ് നയപരമായി ജയരാജിനെ വരുതിയിലാക്കി. ട്രെയിനിന് പുറത്തിറങ്ങിയ ജയരാജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പൊലീസ് എത്തിയതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

എറണാകുളം സൌത്ത് പൊലീസ് സ്റ്റേഷനിലാണ് ജയരാജിനെ ഹാജരാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :