വയനാട്

WEBDUNIA|
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

പഴശ്ശി ശവകുടീരം : കേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജയുടെ സ്മരണകളുറങ്ങുന്ന ശവകുടീരം മാനന്തവാടിയിലാണ്ഉള്ളത്. പാപനാശിനി പുഴയുടെ തീരത്ത്സ്ഥിതി ചെയ്യുന്ന മാനന്തവാടി മനോഹരവുമാണ്.

പക്ഷിപാതാളം: പലയിനത്തില്‍പെട്ട അപൂര്‍വ്വപക്ഷികളെ ഈ പക്ഷിസങ്കേതത്തില്‍ കാണാം.

ഇടക്കല്‍ ഗുഹ : കേരളത്തിന്‍െറ ചരിത്രപഴമയിലേക്ക് വിരല്‍ ചൂണ്ടുന്ന രണ്ട് ഗുഹകള്‍ ഇവിടെയുണ്ട്. അന്പലവയലിനരികിലുള്ള ഈ ഗുഹാഭിത്തികളില്‍ പ്രാചീന മനുഷ്യരുടെ ചിത്രഭാഷ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

വയനാട്വന്യമൃഗസങ്കേതം: കേരളത്തിന്‍െറ ജൈവ വൈവിധ്യം എടുത്തുകാട്ടുന്ന ഈ പ്രകൃതിരമണീയമായ പ്രദേശം ട്രെക്കിംഗിന് വളരെ അനുയോജ്യമായ ഒന്നാണ്.

പൂക്കോട്തടാകം : വൃക്ഷ നിബിഡമായ കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ ശുദ്ധജലതടാകം ബോട്ടിംഗ്സൗകര്യങ്ങളോടു കൂടിയ ഒന്നാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :