തിരുനാവായ: കേരളത്തിലെ രാജക്കന്മാര് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്നു ചേര്‍ന്ന് കൊണ്ടാടിയിരുന്ന മാമാങ്കം തിരുനാവായ കടല്പുറത്താണ് നടന്നിരുന്നത്.
തിരൂര്‍: മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍െറ ജന്മസ്ഥലമായ തുഞ്ചന്‍ പറന്പ് ഇവിടെയാണുള്ളത്.
കോട്ടക്കല്‍: വൈദ്യരത്നം പി.എസ്. വാര്യര്‍ സ്ഥാപിച്ച കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ആസ്ഥാനം. ആയുര്‍വേദ ചികിത്സാ പദ്ധതിക്ക് അനവധി സംഭാവനകള്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനത്തില്‍ ഒരാശുപത്രിയും ഗവേഷണകേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
കടലുണ്ടി പക്ഷിസങ്കേതം: ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ഏഴു കിലോമീറ്ററകലെയുള്ള ഈ പ്രകൃതിരമണീയമായ പക്ഷിസങ്കേതത്തില്‍ 160 ഓളം പക്ഷിയിനങ്ങളെ കാണാം.
കാടാന്പുഴ ശ്രീ ശങ്കരാചാര്യനാല്‍ സ്ഥാപിതമായ കാടാന്പുഴ ഭഗവതി ക്ഷേത്രം വളരെയധികം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു