ഇടുക്കി

WEBDUNIA|
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

മൂന്നാര്‍ :
സുമുദ്ര നിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ ഇംഗ്ളീഷുകാരുടെ പ്രിയപ്പെട്ട വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായിരുന്നു. പശ്ഛിമഘട്ട മല നിരകള്‍ക്ക് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നീലിമ കൂട്ടുന്ന നീലക്കുറിഞ്ഞിയെന്ന അപൂര്‍വ്വ സസ്യം മൂന്നാറിന്‍െറ അഴകിന് മാറ്റു കൂട്ടുന്നു.

പെരിയാര്‍ വന്യമൃഗ സങ്കേതം:
777 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സസ്യജന്യമായ ഈ വന്യമൃഗസങ്കേതം തേക്കടിയെന്ന് പൊതുവെ അറിയപ്പെടുന്നു. പ്രകൃതിയുടെ വന്യസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
പീരുമേട് : തിരുവിതാംകൂര്‍ രാജവംശത്തിന്‍െറ വേനല്‍ക്കാല വസതികളുണ്ടായിരുന്ന ഈ ഹില്‍ സ്റ്റേഷന്‍ വെള്ളച്ചാട്ടങ്ങളാലും ട്രെക്കിംഗിന് അനുയോജ്യമായ ഭൂപ്രകൃതിയാലും അനുഗ്രഹീതമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :