ഇടുക്ക് എന്ന വാക്കില്‍ നിന്നായിരിക്കാം ഇടുക്കി എന്ന പേരുണ്ടായിരിക്കുന്നത്. കൊടുമുടികളും താഴ്വാരങ്ങളും മലയും കാടും നിറഞ്ഞ ജില്ലക്ക് ഈ പേര് അര്‍ത്ഥപൂര്‍ണ്ണമാണ്.
ദേവീകുളം, പീരുമേട്, ഉടുന്പഞ്ചോല തുടങ്ങിയ താലൂക്കുകള്‍ കോട്ടയം ജില്ലയില്‍ നിന്നും, തൊടുപുഴ താലൂക്ക് എറണാകുളം ജില്ലയില്‍ നിന്നും എടുത്താണ് 1972-ല്‍ ഇടുക്കി ജില്ല രൂപികൃതമാവുന്നത്.
ജില്ലയിലെ ജനസംഖ്യയില്‍ പകുതിയിലേറെ പേര് ആദിവാസി വിഭാഗങ്ങളായ മുതുവന്‍, മലയരയന്‍, മണ്ണാന്‍, പാലിയന്‍, ഉറളി, ഉള്ളാടന്‍, മലവേടന്, മലന്പണ്ടാരം തുടങ്ങിയവയില്‍ പെടുന്നവരാണ്. മുഖ്യധാരാ സംസ്ക്കാരത്തില്‍ നിന്നു വ്യത്യസ്തമായി സമാന്തരങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഈ വിഭാഗങ്ങള്‍ കേരളത്തിന്‍െറ സാംസ്ക്കാര വൈവിധ്യത്തിന്‍െറ പ്രതീകങ്ങളാണ്