ആലപ്പുഴ

WEBDUNIA|
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

പാതിരാമണല്‍ : പ്രകൃതി രമണീയമായ ചെറിയൊരു ദ്വീപ്. ലോകത്തിന്‍െറ പലഭാഗങ്ങളില്‍ നിന്നും അപൂര്‍വ്വമായ പക്ഷിവര്‍ഗ്ഗങ്ങള്‍ വന്നു ചേക്കേറുന്നിടം ജലമാര്‍ഗ്ഗമേ ഇവിടെ എത്തിച്ചേരാനാവൂ.

വേന്പനാട്ട് കായല്‍: വേന്പനാട്ടു കായലിന്‍െറ തീരത്തുള്ള കുമരകം ചുണ്ടന്‍ വള്ളങ്ങളുടെ നാടാണ്. ഓണത്തിന് ഈ പ്രദേശത്തു നടക്കാറുള്ള വള്ളംകളി മത്സരം അവിസ്മരണീയമായ ഒരു അനുഭവമാണ്.

കൃഷ്ണപുരം പാലസ് : അതിപുരാതന വാസ്തുശില്പങ്ങളും പെയിന്‍റിംഗ്സും പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം. പാലസിലെ "ഗജേന്ദ്രമോക്ഷ'മെന്ന മ്യൂറല്‍ വളരെ പ്രസിദ്ധമാണ്.

കരുമാടിക്കുട്ടന്‍: അന്പലപ്പുഴക്കടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ബുദ്ധന്‍െറതെന്ന് കരുതപ്പെടുന്ന ഒരു ശില്പം. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നു അനുമാനിക്കുന്ന ഇതിനെചുറ്റിപ്പറ്റി ഒരുപാട് ഐതീഹ്യങ്ങളുണ്ട്.

മണ്ണാറശ്ശാല: നഗരത്തില്‍ നിന്ന് 32 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സംസ്ഥാനത്തിലെ പ്രമുഖ സര്‍പ്പക്കാവ് സ്ഥിതി ചെയ്യുന്നു. മണ്ണാറശ്ശാല ആയില്യം ഏറെ പ്രശസ്തമാണ്.

അന്പലപ്പുഴ: ഈ സ്ഥലം നഗരത്തിന്‍ നിന്ന് 14 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്നു. കേരളത്തിന്‍െറ തനതു ശൈലിയില്‍ നിര്‍മ്മിപ്പിക്കപ്പെട്ടിരിക്കുന്ന ശ്രീകൃഷ്ണപ്രതിഷ്ഠയോടു കൂടിയ അന്പലപ്പുഴ ക്ഷേത്രം ഇവിടെയാണുള്ളത്. ഇവിടെ പ്രസാദമായികൊടുക്കുന്ന പാല്‍പ്പായസം വളരെ പ്രസിദ്ധമാണ്. കുഞ്ചന്‍ നന്പ്യാര്‍ ഏറെക്കാലം താമസിച്ചത് അന്പലപ്പുഴയാണ്.

മിഴാവ് കൊട്ടുകാരനായിരുന്ന നന്പ്യാര്‍ കൂത്തിനിടയില്‍ ഉറങ്ങിപ്പോയെന്നും അങ്ങനെ ചാക്യാരുടെ ഭര്‍ത്സനം ഏല്ക്കേണ്ടി വന്നെന്നും അതില്‍ നിന്നുള്ള മനോവിഷമത്തില്‍ നിന്നുമാണ് തുള്ളല്‍ കഥകള്‍ എഴുതിയത് എന്നുമാണ് ഐതീഹ്യം അതെന്തായാലും നന്പ്യാര്‍ ഉപയോഗിച്ചിരുന്ന മിഴാവ് ഇപ്പോഴും അന്പലപ്പുഴ ക്ഷേത്രത്തില്‍ സൂക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :