നോട്ട് അസാധുവാക്കലിന്റെ ആഘാതത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തുമോ ഐസക്കിന്റെ ബജറ്റ് ?

സംസ്ഥാനത്തെ രക്ഷപ്പെടുത്തുമോ ഐസക്കിന്റെ ബജറ്റ് ?

  Thomas isaac , budget  , നോട്ട് അസാധുവാക്കല്‍ , സംസ്ഥാന ബജറ്റ് , മാന്ത്രിക വിദ്യ , ഡോ ടിഎം തോമസ് ഐസക്
തിരുവനന്തപുരം| jibin| Last Modified ശനി, 25 ഫെബ്രുവരി 2017 (16:04 IST)
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി മൂലമുണ്ടായ ആഘാതങ്ങള്‍ തരണം ചെയ്യാന്‍ ഉതകുന്നതായിരിക്കും ഇടതുസര്‍ക്കാരിന്റെ ഇത്തവണത്തെ സംസ്ഥാന ബജറ്റ്. നോട്ട് വിഷയം രാജ്യത്താകെ സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തെക്കാൾ ഗുരുതരമാണ് കേരളത്തിന്റെ സാമ്പത്തിക മുരടിപ്പെന്ന നിഗമനത്തെ തരണം ചെയ്യാനുള്ള മാന്ത്രിക വിദ്യകള്‍ ഉള്‍പ്പെടുന്നതായിരിക്കും ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്കിന്റെ പെട്ടിയിലുള്ളത്.

മാന്ദ്യം മറികടന്ന് സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, സംസ്ഥാനത്തിനാവശ്യമായ പണം കണ്ടെത്തുക, വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളായിരിക്കും ബജറ്റിലെ പ്രധാന ഘടകങ്ങള്‍. കാര്‍ഷിക മേഖല സംസ്ഥാന ബജറ്റിന്റെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.

കേന്ദ്രബജറ്റിന്റെ ദിശയിൽ നിന്ന് വിരുദ്ധമായിരിക്കും സംസ്ഥാന ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. വിവിധ പദ്ധതികള്‍ക്കായി പണം കണ്ടെത്താൻ കിഫ്ബിയെ കൂടുതൽ ആശ്രയിക്കും. ബജറ്റിന് പുറത്തുള്ള ചെലവ് ഉയർത്താനാണ് മറ്റൊരു തീരുമാനം. കേന്ദ്ര ബജറ്റിൽ പദ്ധതി, പദ്ധതിയേതര വേർതിരിവൊന്നുമില്ലെങ്കിലും സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്നുറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :