വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് നയപ്രഖ്യാപന പ്രസംഗ‌ത്തിൽ ഗവർണർ

ആരോഗ്യ മേഖല ലക്ഷ്യമിട്ട് 'ആർദ്രം' പദ്ധതി

aparna shaji| Last Modified ശനി, 25 ഫെബ്രുവരി 2017 (15:53 IST)
100 സ്കൂളുകളെ രാജ്യാന്തര തലത്തിലെത്തിക്കുന്നതിന് പദ്ധതി നടപ്പിലാക്കുമെന്ന് പി സദാശിവം നിയമസഭയിൽ പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ നിലവാരം ഉയർത്തുമെന്നും ക്ലാസ് മുറികൾ ഡിജിറ്റലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള
നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനം കടുത്ത വരള്‍ച്ചയാണ് നേരിടുന്നതെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇത് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്‌നം നേരിടാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ആരോഗ്യ മേഖലയിൽ എല്ലാവർക്കും ചികിൽസ ഉറപ്പാക്കാൻ ആർദ്രം പദ്ധതി കൊണ്ടുവരുമെന്നും ഗവർണർ നിയമസഭയിൽ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :