ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി

ബജറ്റ് അവതരണം തു‌ടരുന്നു

aparna shaji| Last Modified വെള്ളി, 3 മാര്‍ച്ച് 2017 (11:42 IST)
ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. അച്യുത മേനോൻ പഠനഗവേഷണ കേന്ദ്രം, സെന്‍റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്‍റൽ സ്റ്റഡീസ്, ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ എന്നിവക്ക് 50 ലക്ഷം വീതം ബജറ്റിൽ വകയിരുത്തി.

കാഞ്ഞങ്ങാട് ഗുരുവായൂർ സത്യാഗ്രഹ സ്മാരക മന്ദിരം, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ, മെഡക്സ് എക്സിബിഷൻ, കൂനമ്മാവ് ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചൻ സ്മാരകം, കയ്യൂർ കാർഷിക കലാപ മ്യൂസിയം എന്നിവക്ക് 50 ലക്ഷം വീതം വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്‍റെ ശിവഗിരി കൺവെൻഷൻ സെന്‍റർ പൂർത്തിയാക്കാൻ അവസാന ഗഡുവായി എട്ടു കോടി. അക്കാദമി ഓഫ് മാജിക്കൽ സയൻസിന് ഒരു കോടി രൂപയും വകയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :