വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഐപാഡ്

സാന്‍ഫ്രാന്‍സിസ്കോ| WEBDUNIA| Last Modified വ്യാഴം, 28 ജനുവരി 2010 (13:02 IST)
സാങ്കേതിക മേഖലയിലെ മുന്‍‌നിര കമ്പനിയായ ആപ്പിള്‍ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഐപാഡ് പുറത്തിറക്കി. ഐ പാഡ്‌ ടാബ്‌ലറ്റ്‌ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഉല്‍പ്പന്നം വിപണിയില്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോ ഗെയിം മുതല്‍ ബ്രൌസിംഗിന് വരെ സഹായിക്കുന്ന ഐപാഡ് ആപ്പിള്‍ സി ഇ ഒ സ്റ്റീവ് ജോബ്സാണ് അനാവരണം ചെയ്‌തത്.

പത്ത് ഇഞ്ച്‌ നീളവും അരയിഞ്ച്‌ കനവുമുള്ള ആപ്പിള്‍ ഐ പാഡില്‍ നിരവധി സേവനങ്ങള്‍ ലഭ്യമാകും. കമ്പ്യൂട്ടറിന്റെയും ഐ പോഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ഐപാഡിലും സാധ്യമാണ്. ആപ്പിളിന്റെ ജനപ്രിയ ഉല്‍പ്പന്നമായ ഐഫോണിലെ നൂതന സാങ്കേതിക വിദ്യകളും ആപ്പിള്‍ ലാപുകളെ പോലെ വലിപ്പക്കുറവും ചേര്‍ത്താണ്‌ ഐ പാഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്.

ആപ്പിളിന്റെ തന്നെ സഫാരി ബ്രൌസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് ഉപയോഗിച്ച് ഇ-മെയില്‍, ഫോട്ടോ ആല്‍ബം എന്നിവ എങ്ങിനെ പ്രവര്‍ത്തിപ്പിക്കാമെന്ന് സ്റ്റീവ് ജോബ്സ് പരിചയപ്പെടുത്തി. വീഡിയോ ഗെയിമും നെറ്റ്‌ ബ്രൗസിങ്ങും ഉള്‍പ്പെടെ പുതിയ വിദ്യകളെല്ലാം ഒന്നിപ്പിക്കുന്ന ഐ പാഡ്‌ ടാബ്‌ലറ്റ്‌ 2010 തന്നെ 50 ലക്ഷത്തോളം വിറ്റഴിയുമെന്നാണു കരുതുന്നത്. 500 യുഎസ്‌ ഡോളര്‍ (25,000 രൂപ) ആണു ഐപാഡിന്റെ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :