ന്യൂയോര്‍ക്ക്|
സജിത്ത്|
Last Modified വെള്ളി, 3 നവംബര്‍ 2017 (14:52 IST)
ലോകത്താകമാനമുള്ള ഉപയോക്താക്കള്‍ക്ക് മുട്ടന്‍ പണി തന്ന് വാട്‌സാപ്പ്. പെട്ടെന്നായിരുന്നു വാട്‌സാപ്പില്‍ മെസ്സേജുകള്‍ വരാതായതും തിരിച്ച് അയക്കാന്‍ കഴിയാതെ വന്നതും. സെര്‍വറുകള്‍ തകരാറിലായതാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ട്വിറ്റര്‍ വഴിയാണ് ആളുകള്‍ വാട്‌സാപ്പ് പണി മുടക്കിയ കാര്യം പങ്കുവയ്ക്കുകയും പരാതിപ്പെടുകയും ചെയ്യുന്നത്. ആദ്യം തങ്ങള്‍ വാട്‌സാപ്പ് തുറക്കുകയും, പിന്നീട് വാട്‌സാപ്പിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാന്‍ ട്വിറ്റര്‍ തുറക്കുകയുമായിരുന്നു എന്നു തുടങ്ങുന്ന ട്വീറ്റുകള്‍ നിറഞ്ഞിരിക്കുകയാണ്.