സജിത്ത്|
Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2017 (17:35 IST)
തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് എത്തുന്നു. ലൈവ് ലൊക്കേഷന്‍ എന്ന സംവിധാനവുമായാണ് വാട്ട്സാപ്പ് എത്തുന്നത്. ഈ സംവിധാനത്തിലൂടെ ഒരു സുഹൃത്തുമായോ ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
നിലവില്‍ വാട്ട്സാപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണ്.എന്നാല്‍ ഈ ഫീച്ചറിനേക്കാള്‍ ഒരു പടികൂടി കടന്നുള്ള ഫീച്ചറാണ് ലൈവ് ലൊക്കേഷന്‍. ഈ സംവിധാനത്തിലൂടെ നമ്മള്‍ മറ്റുള്ളവരുമായി ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്തുടരാനും സാധിക്കും.
എത്രസമയം ലൈവായി കാണണമെന്ന കാര്യവും നമ്മള്‍ക്ക് തന്നെ തീരുമാനിക്കാം. 15 മിനിറ്റ്, ഒരു മണിക്കൂര്‍, 8 മണിക്കൂര്‍ എന്നിങ്ങനെ സമയം സെറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന സുഹൃത്തിന് അതില്‍ കമന്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുമുണ്ട്. അതേസമയം ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ഈ ഫീച്ചര്‍ ആവശ്യമില്ലെന്ന് തോന്നുമ്പോള്‍ ഇത് ഒഴിവാക്കാനും കഴിയും.