ചെറിയ ചിപ്പുമായി സാംസംഗ്

WEBDUNIA|

ഇലക്ട്രോണിക്‍സ് രംഗത്തെ ഭീമന്‍‌മാരായ സാംസംഗ് ലോകത്തെ എറ്റവും ചെറുതും കരുത്തേറിയതുമായ ചിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മെമ്മറി കാര്‍ഡില്‍ ഉപയോഗിക്കാവുന്ന 64 ജിഗാബിറ്റ് ചിപ്പുമായിട്ടാണ് സാംസങ് രംഗത്ത് എത്തിയിരിക്കുന്നത്. എം പി ത്രീ പ്ലെയറുകളിലും മറ്റും ഉപയോഗിക്കുന്ന ഫ്ലാഷ് മെമ്മറിയ്ക്കായി ഈ ചിപ്പ് ഉപയോഗിക്കാനാകും. 80 ഡിവിഡികള്‍ക്ക് തുല്യമായ കാര്യക്ഷമത മെമ്മറിയില്‍ നല്‍കും.

ഒരു സര്‍ക്യൂട്ടിനെ മിനിമം ഫീച്ചര്‍ സൈസായ 30 ബില്യന്ത് മീറ്റര്‍(നാനോ മീറ്റര്‍) സൈസ് സര്‍ക്യൂട്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ഡുകളിലും യു സി ബി ഡ്രൈവുകളിലും എം പി ത്രീ പ്ലെയറുകളിലും സാധാരണയായി ഉപയോഗിച്ചിരിക്കുന്ന മെമ്മറിയാണ് നോണ്‍ വോളറ്റൈല്‍ കമ്പ്യൂട്ടര്‍ മെമ്മറി എന്നറിയപ്പെടുന്ന ഫ്ലാഷ് മെമ്മറി.

നാന്‍ഡ്ഫ്ലാഷ് എന്ന പേരിലെ ഒരു പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് ചിപ്പ് സാംസംഗ് വികസിപ്പിച്ചിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള സ്റ്റോറേജിനും നല്ല വേഗതയ്‌ക്കുമായി ഉപയോഗിക്കുന്ന രണ്ടിനം മെമ്മറികളില്‍ ഒന്നാണ് നാന്‍ഡ്, അടുത്തത് നോര്‍ഫ്ലാഷ്. ചെറിയ ആപ്ലിക്കേഷനുകള്‍ക്കാണ് നോര്‍ സാധാരണയായി ഉപയോഗിക്കുന്നത്.

നാന്‍ഡ് ഫ്ലാഷ് ചിപ്പുകളില്‍ ഒന്ന് എം പി ത്രീകളില്‍ ഉപയോഗിച്ചാല്‍ 18,000 പാട്ടുകള്‍ വരെ ശേഖരിക്കാനാകുമെന്നാണ് സാംസംഗിന്‍റെ അവകാശവാദം. ഇതേ മാതൃകയില്‍ തന്നെയുള്ള ഒരു സാങ്കേതിക വിദ്യയായ 30 എന്‍ എം ഈ മാസം എതിരാളികളായ തോഷിബ പ്രഖ്യാപിച്ചിരുന്നു. രണ്ടു പേരും 2009 മുതല്‍ പുതിയ ടെക്‍നോളജി പരീക്ഷിച്ചു തുടങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :