നരകത്തില്‍ ലാദന്‍ ട്വീറ്റിംഗിലാണ്!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
ഒസാമ ബിന്‍ ലാദനെ വധിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. മൃതദേഹം കടലില്‍ മറവുചെയ്തു എന്നും അമേരിക്ക പറയുന്നു. പക്ഷേ ലാദന്‍ ഇപ്പോഴും ട്വിറ്ററില്‍ സജീവമാണ്. നരകത്തില്‍ ഇരുന്നാണോ ലാദന്‍ ട്വീറ്റ് ചെയ്യുന്നത്, അതോ ഇപ്പോഴും ജീ‍വിച്ചിരിപ്പുണ്ടോ?

ഡസണ്‍ കണക്കിന് വ്യാജ അക്കൌണ്ടുകളാണ് ലാദന്റെ പേരില്‍ ട്വിറ്ററിലുള്ളത്. ലാദന്‍ കൊല്ലപ്പെട്ട ശേഷം വ്യാജ ലാദന്മാര്‍ കൂണുപോലെ മുളച്ചുവന്നു. പിന്നെ ട്വീറ്റിംഗ് തന്നെ ട്വീറ്റിംഗ്... ‘മുന്‍ പൊതുശത്രു‘ എന്നാണ് ലാദന്‍ സ്വയം നല്‍കിയിരിക്കുന്ന വിശേഷണം. മുന്‍ ഭാര്യ ചാനലുകാരോട് സംസാരിക്കുന്നതൊന്നും ലാദന് പിടിക്കുന്നില്ല.

“എന്റെ കൊലപാതക വാര്‍ത്ത ഞാന്‍ തന്നെ സൃഷ്ടിച്ചതാണ്, ഇപ്പോള്‍ ലോകം ചുറ്റി സഞ്ചരിക്കുകയാണ് ഞാന്‍. ചിലപ്പോള്‍ നിങ്ങളുടെ നഗരത്തിലും എത്തും. നിങ്ങളുടെ പ്രദേശിക അല്‍ ഖ്വയിദ ബ്രാഞ്ചുമായി ബന്ധപ്പെടുക“- ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍.

എക്കാലത്തെയും മികച്ച ഭീകരനാണ് താന്‍ എന്നാണ് ലാദന്‍ സ്വയം വിശേഷിപ്പിക്കുന്നത്.
“ഇതാ ഒരു വര്‍ഷം തികയുന്നു, മരിച്ചുകഴിഞ്ഞാല്‍ പിന്നെ സമയം പോകുന്നതറിയില്ല“, ലാദന്റെ ചിരിപടര്‍ത്തുന്ന നിരീക്ഷണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :