തിഹാര്‍ ജയില്‍ ഇനി ട്വിറ്ററില്‍ കുറുകും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൌണ്ട് തുറക്കാന്‍ തിഹാര്‍ ജയില്‍ അധികൃതരുടെ തീരുമാനം. ജയിലിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിന്‍ ധാരണയുണ്ടാക്കാനും സുതാര്യത ഉറപ്പു വരുത്തുവാനും ഉദ്ദേശിച്ചാണ് നടപടിയെന്നാണ് വിശദീകരണം. ഇതിന് ഏറ്റവും നല്ലത് സോഷ്യന്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ ആശ്രയിക്കുകയാണെന്നാണ് ജയില്‍ അധികൃതര്‍ കരുതുന്നത്. തീഹാര്‍ ജയിലിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകളിലേക്ക് കള്ളന്‍മാര്‍ക്കും ക്രിമിനലുകള്‍ക്കും 'ഫ്രണ്ട് റിക്വസ്റ്റ്' നല്‍കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വിശദീകരണമൊന്നും വന്നിട്ടില്ല.

തെക്കു കിഴക്കന്‍ ഏഷ്യയിലെ പ്രശസ്തമായ ജയിലാണ് തിഹാറെന്നും പല രാ‍ഷ്ട്രങ്ങള്‍ക്കും തങ്ങള്‍ മാതൃകയാണെന്നും വക്താവ് അറിയിച്ചു. പൊതുജനാഭിപ്രായം രൂപീകരിക്കാനും ജയിലിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ സാന്നിധ്യം കൊണ്ടു സാധിക്കുമെന്നാണ് ജയിലധികൃതര്‍ കരുതുന്നത്. ജയില്‍ ഡിജി നീരജ് കുമാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞതായി തിഹാര്‍ ജയിലിന്‍റെ വക്താവ് അറിയിച്ചു.

ജനങ്ങളില്‍ നിന്നും ഓരോ വിഷയത്തിലും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്ന് ജയില്‍ വക്താവ് പറഞ്ഞു. ഓരോ വിഷയത്തിലും ട്വിറ്ററില്‍ സമയാസമയം ‘കുറുകാ‘ന്‍ തങ്ങള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ തടവുപുള്ളികള്‍ ഉണ്ടാക്കുന്ന ചില ഉല്‍പ്പന്നങ്ങളുടെ പരസ്യവും വില്‍‌പനയും ഇതു വഴി ലക്‌ഷ്യമിടുന്നുണ്ട്. എന്തായാലും, ട്വിറ്ററില്‍ കുറുകാനും ഫേസ്ബുക്കില്‍ കൂകാനും തുടങ്ങുന്നതോടെ തീഹാര്‍ ജയില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :