ബീജിംഗ്|
WEBDUNIA|
Last Modified ചൊവ്വ, 28 ജൂലൈ 2009 (19:01 IST)
ചൈനയില്‍ ഓണ്‍ലൈന്‍ ഗെയിം സൈറ്റുകള്‍ക്ക് നിരോധനം. മാഫിയാ സംഘങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളും, ഗെയിമുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ സാംസ്കാരിക മന്ത്രാലയമാണ് ഇത്തരമൊരു നിയന്ത്രണത്തിന് പിന്നില്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ ക്രിമിനലുകളെ സൃഷ്ടിക്കുമെന്നാണ് അധികൃതര്‍ വാദിക്കുന്നത്. ഇത്തരം ഗെയിമുകള്‍ ചൂതാട്ടമാണ്, മനുഷ്യന്‍റെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തരം ഗെയിമുകളെല്ലാം ജനങ്ങളെ തെറ്റിലേക്ക് നയിക്കുകയാണ്, കൊള്ളയും കൊലയും നടത്തുന്ന ഗുണ്ടാ സംഘങ്ങളെ സൃഷ്ടിക്കാന്‍ ഇത്തരം ഗെയിമുകള്‍ക്ക് സാധിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ചൈനയില്‍ നിലവില്‍ ലഭ്യമായ ‘ഗോഡ്ഫാദര്‍’ ഗെയിം അത്തരത്തിലുള്ള ഒന്നാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. സൈറ്റുകള്‍ക്ക് പുറമെ ഇത്തരം ഗെയിംസ് സിഡികളും നിരോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ചൈനയില്‍ അശ്ലീല സൈറ്റുകള്‍ നിരോധിച്ചിരുന്നു. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍, വീഡിയോ, ഫോട്ടോ ഷെയറിംഗ് സൈറ്റുകള്‍ക്കൊക്കെ ചൈനയില്‍ വിലക്കാണ്.