കോടിക്കിലുക്കവുമായി സ്ലംഡോഗ്

PROPRO
തെരുവിന്‍റെ സന്തതിയായി പിറന്ന് ഗെയിം ഷോയിലൂടെ കോടീശ്വരനാകുന്ന യുവാവിന്‍റെ കഥ പറയുന്ന സ്ലംഡോഗ് മില്യണയര്‍ ബോക്സോഫീസില്‍ ശരിക്കും മില്യണയറാണിപ്പോള്‍. ഓസ്കര്‍, ഗോള്‍ഡന്‍ ഗ്ലോബ് തിളക്കത്തില്‍ നില്‍ക്കുന്ന സ്ലംഡോഗിന്‍റെ ആഗോള വരുമാനം 800 കോടി രൂപ കവിഞ്ഞു.

നിര്‍മാണച്ചെലവിന്‍റെ 10 ഇരട്ടിയോളം നേടിക്കഴിഞ്ഞ സ്ലംഡോഗ് നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം ശരിക്കുമൊരു സ്വര്‍ണഖനിയാണിപ്പോള്‍. 75 കോടി രൂപയായിരുന്നു സ്ലംഡോഗിന്‍റെ നിര്‍മാണച്ചെലവ്.

കഴിഞ്ഞ നവംബറില്‍ അമേരിക്കയിലെ 10 തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത സ്ലംഡോഗ് ഓസ്കര്‍ വേട്ടയുടെ തിളക്കത്തില്‍ കൂടുതല്‍ വിപുലമായ റിലീസിംഗിന് തയ്യറെടുക്കുകയാണ് ഇപ്പോള്‍. ബ്രിട്ടണിലെ ഫിലിം4ഉം സെലാഡര്‍ ഫിലിംസും ചേര്‍ന്നാണ് സ്ലംഡോഗ് നിര്‍മിച്ചത്.

ഇപ്പോള്‍ അമേരിക്കന്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ കളക്ഷന്‍റെ കാര്യത്തില്‍ നാലാമതാണ് സ്ലംഡോഗ്. വിപുലമായ റിലീസിംഗ് നടത്തുന്നതോടെ സ്ലംഡോഗിന്‍റെ വരുമാനം 1000 കോടി കവിയുമെന്നാണ് കരുതുന്നത്.

WEBDUNIA| Last Modified വ്യാഴം, 26 ഫെബ്രുവരി 2009 (14:59 IST)
സ്ലംഡോഗിന്‍റെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം 30 കോടി രൂപയാണ്. ചിത്രത്തിന് ഡല്‍ഹി സര്‍ക്കാര്‍ വിനോദ നികുതിയിളവ് നല്‍കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :