ലണ്ടന്‍|
WEBDUNIA|
Last Modified വ്യാഴം, 16 ജൂലൈ 2009 (17:31 IST)
ഗൂഗിളിന്‍റെ മൈ ലൊക്കേഷന്‍ സേവനം ഇനി മുതല്‍ ആപ്പിളിന്‍റെ ഐഫോണിലും ലഭിക്കും. ഐഫോണ്‍ ഒഎസ് 3.0 പുതുക്കിയതോടെയാണ് പുതിയ ആപ്ലിക്കേഷനുകളുടെ സേവനം ലഭ്യമാകാന്‍ തുടങ്ങിയത്. ഈ സേവനം അമേരിക്കയിലെയും ബ്രിട്ടണിലെയും ഐഫോണ്‍ വരിക്കാര്‍ക്ക് മാത്രമെ നിലവില്‍ ലഭ്യമാകൂവെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം, മള്‍ട്ടി ലിംഗ്വല്‍, മള്‍ട്ടിനാഷണല്‍ മൈലൊക്കേഷന്‍ സേവനങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. സഫാരി വെബ് ബ്രൌസര്‍ ഉപയോഗിക്കുന്നവരുടെ ഐഫോണില്‍ മൈലൊക്കേഷന്‍ ഹൈപ്പര്‍ ലിങ്ക് മുകളില്‍ കാണിക്കുമെന്നും ഇതിലൂടെ മൈലൊക്കേഷന്‍ സേവനം ഉപയോഗിക്കാനാകുമെന്ന് സഫാരി ബ്രൌസര്‍ അറിയിച്ചു.
മൈലോക്കേഷന്‍ ഉപയോഗിച്ച് അതാത് പ്രദേശത്തെ ഹോട്ടലുകളും കടകളും ബാറുകളുമൊക്കെ കണ്ടെത്താനാകും. ഗൂഗിള്‍ മാപിന്‍റെ ഭാഗമായി 2007ലാണ് മൈലൊക്കേഷന്‍ സേവനം തുടങ്ങിയത്. പ്രദേശങ്ങളുടെ സിപ് കോഡ് ഉപയോഗിച്ചും സ്ഥലങ്ങള്‍ കണ്ടെത്താനാകും.