മുയലുകളെ നിയന്ത്രിക്കാന്‍ ഗൂഗിള്‍ എര്‍ത്ത്

സിഡ്നി| WEBDUNIA|
ഓസ്ട്രേലിയയിലെ കര്‍ഷകര്‍ ഭീതിയിലാണ്. കാരണം മറ്റൊന്നുമല്ല, മുയലുകളുടെ ആക്രമണം തന്നെ. മുയലുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ ഇവിടത്തെ കൃഷിയിടങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും മുയല്‍ ഭീഷണിക്ക് തടയിടാനായി ഗൂഗിള്‍ എര്‍ത്തിനെ സമീപിച്ചിരിക്കയാണ് കര്‍ഷകര്‍.

മുയല്‍ ആക്രമണം ശക്തമായതോടെ സ്റ്റേറ്റ്, ഫെഡറല്‍ അധികൃതരൊക്കെ ഇതിനു പരിഹാരം കാണാന്‍ ബുദ്ധിമുട്ടുകയാണ്. ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ മുയലുകള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഭൂപടം തയാറാക്കി ഇവറ്റകളുടെ വ്യാപനം തടയാനാണ് പദ്ധതി.

വ്യപകമായി കൃഷി നശിപ്പിക്കുന്ന മുയലുകള്‍ ഓസ്ട്രേലിയയില്‍ ഒരു വര്‍ഷം ഏകദേശം 200 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ നഷ്ടം വരുത്തുന്നു എന്നാണ് കണക്ക്. മുയല്‍ ആക്രമണം തടയാനായി നേരത്തെ നിരവധി തന്ത്രങ്ങള്‍ ഉപയോഗിച്ചു നോക്കിയെങ്കിലും ഇതെല്ലാം ഏറെ ചെലവേറിയതും പരാജയവുമായിരുന്നു എന്ന് ഓസ്ട്രേലിയയിലെ കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.

എന്തായാലും ഗൂഗിളിന്‍റെ സഹായത്തോടെ മുയല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് രാജ്യത്തെ എല്ലാവരുടെയും സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മുയല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തി ഗൂഗിളിള്‍ എര്‍ത്തില്‍ രേഖപ്പെടുത്താനാണ് പദ്ധതി. ഗൂഗിള്‍ എര്‍ത്തില്‍ ഇത്തരമൊരു സേവനം ലഭ്യമാകുന്നതോടെ മുയലുകള്‍ കൂടുതലുള്ള പ്രദേശം കണ്ടെത്തി വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് എളുപ്പമായിരിക്കും.

ഓസ്ട്രേലിയയിലെ മുയലുകളെ കുറിച്ച് ഒരു വെബ്സൈറ്റ് തന്നെ നിലവിലുണ്ട്. ദേശീയ മുയല്‍ നിയന്ത്രണ ഉപദേശക സംഘമാണ് ഇത്തരമൊരു സൈറ്റ് നിമ്മിച്ചിരിക്കുന്നതാണ്. ഈ സൈറ്റിന്‍റെ നിര്‍മാതാക്കളാണ് ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ രാജ്യത്തെ മുയല്‍ മാപ് തയാറാക്കുന്നത്.

ഇത്തരമൊരു ഉദ്യമത്തിന് ചുരുങ്ങിയത് അയ്യായിരം പേരുടെയെങ്കിലും സേവനം വേണ്ടിവരുമെന്ന് വെബ്സൈറ്റ് നിര്‍മ്മാതാവ് ഡേവിഡ് ലോഡ് പറഞ്ഞത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഈ വിഷയത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അതിനാല്‍ പദ്ധതിയോട് എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :