ഇനി ചുംബനം അയച്ചുകൊടുക്കാം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇടിയും കിട്ടും

തിരുവനന്തപുരം| WEBDUNIA|
PRO
പ്രണയിനിയുടെ മൊബൈലിലേക്ക് ‘kiss, kiss‘ന്ന് സന്ദേശമയച്ച് മടുത്തെങ്കില്‍ ഇനി ഒരു ചുംബനംതന്നെ അയച്ചുകൊടുക്കാം. പ്രണയിതാകള്‍ക്കു മാത്രമല്ല മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും മുത്തച്ഛന്മാരുടെയും വാത്സല്യം നിറഞ്ഞ ചുംബനവും കിസ്‌ എം എസിലൂടെ അകലെയുള്ള പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഇനി സാധിക്കും.

പ്രിയപ്പെട്ടവര്‍ക്ക് ചുംബനം നല്‍കാനുള്ള മൊബൈല്‍ ആപ്ളിക്കേഷന്‍ 'കിസ് എം എസ് " ടെക്നോപാര്‍ക്കിലെ വോള്‍മാച്ച് ബിസിനസ് സൊല്യൂഷന്‍സ് (വിബിഎസ്) വികസിപ്പിച്ചെടുത്തത്രെ.

ആന്‍ഡ്രോയിഡ് സംവിധാനമുള്ള സ്‌മാര്‍ട്ട് ഫോണുകളില്‍ ഈ ‘ആപ്പ് ‘ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

തിരുവനന്തപുരം സ്വദേശികളായ ബാദുഷ ഗുലാം ഖാദര്‍, മഹേഷ് ബാബു, ശ്യാം എന്നിവരാണ് ഈ ആപ്ലിക്കേഷന്റെ പിന്നില്‍. സ്വന്തം ഇഷ്ടപ്രകാരം അയച്ചുകൊടുക്കുന്ന ചിത്രത്തില്‍ മാത്രമേ ചുംബനം നല്‍കാനാവുകയെന്നത് സുരക്ഷ ഉറപ്പുവരുത്തുകയും ദുരുപയോഗം തടയുകയും ചെയ്യുന്നതായി ഇവര്‍ പറയുന്നു.

അനാവശ്യമായി ചെയ്യുന്ന ചുംബനമാണെങ്കില്‍ ഡിജിറ്റലായി ഇടിച്ച് (പഞ്ച്) തടുക്കാകാനാകും ചുംബന സന്ദേശങ്ങള്‍ നിയന്ത്രിക്കാനും ആപ്ലിക്കേഷനില്‍ സൌകര്യമുണ്ട്. അനാവശ്യ നമ്പരുകള്‍ ബ്ലോക്ക് ചെയ്യാം.

10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശവും ടെക്‌സ്റ്റ് സന്ദേശവും ചുംബനത്തിനൊപ്പം അയയ്ക്കാം. എത്ര ദൂരത്തു നിന്നാണ് ചുംബനമെന്ന വിവരവും ലഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :