ആപ്പിള്‍ മേധാവിയുടെ നില അതീവ ഗുരുതരം

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സിന്റെ മേധാവി സ്റ്റീവ് ജോബ്‌സ് അതീവ ഗുരുതരാവസ്ഥയിലാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 55കാരനായ അദ്ദേഹം ആറ് ആഴ്ചയില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നാണ് അറിയുന്നത്. ശരീരം വളരെ മെലിഞ്ഞു ശോഷിച്ച അവസ്ഥയിലാണിപ്പോള്‍.

ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഇദ്ദേഹം പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിതനാണ്. അസുഖത്തെത്തുടര്‍ന്ന് 2004ല്‍ ജോബ്‌സ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രോഗവിമുക്തനായി തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നെങ്കിലും 2009ല്‍ വീണ്ടും അവധിയില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും റേഡിയോളജി ട്രീറ്റ്‌മെന്റിനും ഇദ്ദേഹം വിധേയനായി.

ആപ്പിളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത് സ്റ്റീവ് ജോബ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു. അമേരിക്കന്‍ പ്രസിഡ്ന്റ് ഇദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നാണറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :