ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കാല് മുറിച്ച് അമ്മ !

സുമീഷ് ടി ഉണ്ണീൻ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (15:35 IST)
ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കാല് മുറിച്ചുമാറ്റാൻ തയ്യാറായ ഒരമ്മയുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ കെയ്‌റ്റ്‌ലിൻ കോണർ എന്ന 29കാരിയാണ് കുഞ്ഞിന്റെ ജീവൻ അപകടത്തിലാവാതിരിക്കാൻ കാലുകൾ മുറിച്ചുമാറ്റാൻ തയ്യാറായത്. 2014ലായിരുന്നു സംഭവം

കാമുകനുമൊത്ത് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഒരു കാറ് വന്ന് ഇടിക്കുകയായിരുന്നു. കമുകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കെയ്‌റ്റ്ലിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാലിൽ ശസ്ത്രക്രിയ ചെയ്യൽ അനിവാര്യമായിരുന്നു. ഇതിനിടയിലാണ് താൻ ഗർഭിണിയാണ് എന്നത് യുവതി തിരിച്ചറിയുന്നത്.

കാലിൽ ശസ്ത്രക്രിയ ചെയ്യുന്നത് ഗർഭസ്ഥ ശിശുവിന്റെ ജീവന് ഭീഷണിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ കാല് മുറിച്ചുമാറ്റൻ യുവതി നിർദേശിക്കുകയായിരുന്നു. കുഞ്ഞിന് അപകടം ഉണ്ടാകാത്ത നിലയിൽ അനസ്തീഷ്യ നൽകി ആറ് ശസ്ത്രക്രിയകൾ കെയ്‌റ്റ്‌ലിയുടെ കാലിൽ നടത്തി എങ്കിലും വിജയം കണ്ടില്ല.

കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കാൻ താൻ ഒരുക്കമായിരുന്നില്ല എന്ന് കെയ്‌റ്റ്‌ലി പറയുന്നു. ഗർഭിണിയായിരിക്കെതന്നെ ക്രിത്രിമ കാലിൽ നടക്കാൻ യുവതി പരിശീലിച്ചു. 2015 ഫെബ്രുവരിയിൽ കെയ്റ്റ്ലി ഒരു പെൺക്കുഞ്ഞിന് ജൻമം നൽകി. ഇപ്പോൾ തന്റെ മകളോടൊപ്പം ഇഷ്ടമുള്ളതെല്ലാം ചെയ്ത് സന്തോഷത്തോടെ ജീവിക്കുകയാണ് ഇവർ, ക്രിത്രിമ കാലിൽ നീന്താനും, പാരാ സൈക്‌ളിംഗ് നടത്താനുമെല്ലാം കെയ്റ്റ്‌ലി പരിശീലിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :