അനുബന്ധ വാര്ത്തകള്
- സുപ്രീം കോടതിയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ ബോംബെന്ന് സംശയം, ബാഗുമായി സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തേക്കോടി, പിന്നീട് സംഭവിച്ചത് ഇങ്ങനെ
- വൃദ്ധനായ ഭിക്ഷക്കാരൻ ക്ഷേത്രത്തിന് സംഭാവന നാൽകിയത് 8 ലക്ഷം രൂപ !
- കാണാതായ ആറുവയസുകാരി മരിച്ച നിലയിൽ, സമീപത്ത് ഒരു പുരുഷന്റെ മൃതദേഹവും
- ക്ഷീണം തളർത്തില്ല, ഇക്കാര്യങ്ങൾ ചെയ്തോളു !
- പണം കയ്യിൽ നിൽക്കണമെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിയ്ക്കണം !
ഷവോമിയുടെ മി 10ണും മി10 പ്രോയും വിപണിയിൽ, സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ
പുതിയ ഹൈ എൻഡ് ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണുകളായ എംഐ 10നെയും, എംഐ 10 പ്രോയെയും വിപണിയിൽ എത്തിച്ച് ഷവോമി, ചൈനീസ് വിപണിയിലാണ് സ്മാർട്ട്‌ഫോണിനെ ആദ്യം അവതരിപ്പിച്ചിരിയ്ക്കുന്നത്. അധികം വൈകാതെ തന്നെ ഇന്ത്യ ഉൾപ്പടെയുള്ള മറ്റു വിപണികളിലേയ്ക്ക് സ്മാർട്ട്ഫോൺ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് മി 10 വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി 256 ജിബി സ്റ്റോറേജ്, 12 ജിബി 512 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് മി 10 പ്രോ വേരിയന്റുകൾ.
ഇരു സ്മാർട്ട്‌ഫോണുകൾക്കും കരുത്ത് പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 865 പ്രൊസസർ തന്നെയാണ്. 10W റിവേഴ്സ് ചാർജിങ് സൗകര്യത്തോടെയാണ് സ്മാർട്ട്ഫോൺ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളിലും 5G സപ്പോർട്ട് ചെയ്യും. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് കേർവ്ഡ് അമോലെഡ് ഹോൾപഞ്ച് സ്‌പ്ലേയാണ് ഇരു ഫോണുകളിലും നൽകിയിരിയ്ക്കുന്നത്. ഗൊറില്ല ഗ്ലാസ് 5 ന്റെ പ്രൊട്ടക്ഷനോടുകൂടിയതാണ് ഡിസ്പ്ലേ.
ക്യാമറയിലും സ്റ്റോറേജിലും, ബാറ്ററി ബാക്കപ്പിലുമാണ് ഇരു സ്മാർട്ട്‌ഫോണുകളിലും വ്യത്യാസം ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിiയർ ക്യാമറകളാണ് മി 10ണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സൽ 123 ഡിഗ്രി വൈഡ് ആംഗിൾ സെൻസർ, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ക്വാഡ് റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ.
108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ 10X ഹൈബ്രിഡ് സൂം ലെൻസ്, 12 മെഗാപിക്സൽ 2X ഒപ്റ്റിക്കൽ സൂം ലെൻസ്, 20 മെഗാപിക്സിന്റെ വൈഡ് ആംഗിൾ സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറയാണ് മി 10 പ്രോയിൽ നൽകിയിരിയ്ക്കുന്നത്. 50W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 45,00 എംഎഎച്ച് ബാറ്ററിയാണ് മി 10 പ്രോയിൽ ഉള്ളത് 30W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോട് കൂടിയ 4780 എംഎഎച്ച് ബാറ്ററിയാണ് മി 10ൽ ഉള്ളത്.