വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 10 ഫെബ്രുവരി 2021 (14:53 IST)
തങ്ങളുടെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോണായ എംഐ 11 നെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് ടെക് ഭീമൻമാരായ ഷവോമി. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ്
സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വകഭേദത്തിന് ഏകദേശം 65,800 രൂപയൊളം വില വരും.
6.81 ഇഞ്ച് 2K ഡബ്ല്യുക്യുഎച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. ഹാര്‍മാന്‍ കാര്‍ഡണ്‍ ട്യൂണ്‍ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളാണ് ഫോണിൽ ഒരുക്കിയിരിയ്ക്കുന്നത്. ഡിസ്പ്ലേയിൽ തന്നെയാണ് ഫിംഗർപ്രിന്റ് സെൻസർ. 108 മെഗാപിക്സല്‍ പ്രധാന സെൻസർ, 13 മെഗാപിക്സല്‍ അള്‍ട്രാ വൈഡ്, 5 എംപി മാക്രോ ഷൂട്ടർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറകൾ പ്രധാന സവിശേഷതകളിൽ ഒന്നാണ്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12.5 ഓപ്പറേറ്റുങ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 888 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. എംഐ ടര്‍ബോചാര്‍ജ് 55W വയര്‍, 50W വയര്‍ലെസ് ചാര്‍ജിങ് എന്നിവയെ പിന്തുണയ്ക്കുന്ന 4,600 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.