സാൾട്ട് ആൻഡ് പെപ്പറിന് രണ്ടാംഭാഗം 'ബ്ലാക്ക് കോഫി', സംവിധായകൻ ബാബുരാജ് !

Last Updated: ചൊവ്വ, 25 ജൂണ്‍ 2019 (13:12 IST)
ഒരു കൊച്ചുസിനിമയായി വന്ന് മലയളക്കരയെ ആക്കെ സിനിമയുടെ രുചി അറിയിച്ച ആഷിഖ് അബു ചിത്രമാണ് സാൾട്ട് ആൻഡ് പെപ്പർ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ
ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുകയാണ് സിനിമയിലെ കുക്ക് ബാബുവായ ബാബുരാജ്.

ബാബുരാജ് തന്നെയാണ് ബ്ലാക്ക് കോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സോൾട്ട് ആൻഡ് പെപ്പറിലെ അതേ കഥാപാത്രങ്ങളെ അണി നിരത്തിക്കൊണ്ട്. പുതിയ രുചിക്കൂട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബാബുരാജ്. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ. സോൾട്ട് ആൻഡ് പെപ്പറിലേതിന് സമാനമായി പ്രണയത്തിന് പ്രാധാന്യമുള്ള സിനിമായായിരിക്കും ബ്ലാക്ക് കോഫി.

കാളിദാസനുമായി പിണങ്ങിയ കുക്ക് നാല് പെൺകുട്ടികൾ താമസിക്കുന്ന ഒരു ഫ്ലാറ്റിൽ പാചക്കാരനാകുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുക. കാളിദാസനായി ലാലും, മായയായി ശ്വേതാ മേനോനും എത്തും. സംവിധായകൻ ആഷിഖ് അബുവും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രചന നാരായണൻകുട്ടി, മൈഥിലി, ഒവിയ, ലെന, ഓർമ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :