അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 മെയ് 2021 (17:42 IST)
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി ടിക്‌ടോക് ആപ്പിന് പാകിസ്ഥാൻ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ മാസം ടിക്‌ടോക്കിന്റെ വിലക്ക് സർക്കാർ നീക്കിയിരുന്നു. എന്നാൽ ടിക്‌ടോക് വിലക്ക് നീക്കിയെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ മിയ ഖലീഫയുടെ അക്കൗണ്ട് പാകിസ്ഥാൻ നിരോധിച്ചു.
എന്നാലിപ്പോളിതാ നിരോധനത്തിന് പിന്നാലെ തനിക്ക് നഷ്ടപ്പെട്ട പാക് ആരാധകരെ പുതിയ വഴി കണ്ടെത്തിരിക്കുകയാണ് മിയ ഖലീഫ. പാകിസ്ഥാനിൽ ടിക്‌ടോക് നിരോധിച്ചതിൽ നിരാശയുണ്ടെന്നും അതിനാൽ തന്റെ ആരാധകർക്കായി പുതിയ വിഡിയോകളെല്ലാം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്നും മിയ ട്വിറ്ററിലൂടെ അറിയിച്ചു.